
ദോഹ: ഖത്തറിലെ പ്രാദേശിക നിർമാതാക്കളെയും ചെറുപ്പക്കാരായ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'കഷ്ത' (Kashta) പ്രദർശനത്തിന്റെ 15-ാമത് പതിപ്പിന് തുടക്കമായി. കായിക-യുവജന മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ലുസൈൽ സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സിമൈസ്മ ആൻഡ് അൽ-ദായീൻ യൂത്ത് സെന്ററാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രാദേശിക സംരംഭകർ, ഉൽപ്പാദക കുടുംബങ്ങൾ, ദേശീയ പ്രോജക്ട് ഉടമകൾ എന്നിവരടക്കം 50-ലധികം കമ്പനികളും സ്ഥാപനങ്ങളുമാണ് ഇത്തവണ എക്സിബിഷനിൽ പങ്കാളികളാകുന്നത്.ഖത്തരി പൈതൃകം സംരക്ഷിക്കുന്നതിനും പ്രാദേശിക സാമ്പത്തിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ചെറുപ്പക്കാരെ ശാക്തീകരിക്കുന്നതിനുമുള്ള മികച്ചൊരു സാമൂഹിക പ്ലാറ്റ്ഫോമാണ് ഈ പ്രദർശനമെന്ന് സിമൈസ്മ ആൻഡ് അൽ-ദായീൻ യൂത്ത് സെന്റർ പ്രസിഡന്റ് നവാഫ് മുഹമ്മദ് അൽ-മദാഹ്ക പറഞ്ഞു. യുവാക്കളിൽ നേതൃപാടവം വളർത്തുന്നതിനായി ആസൂത്രണം, സംഘാടനം, നിർവഹണം എന്നിവയിൽ അവരെ നേരിട്ട് പങ്കാളികളാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെന്റർ വൈസ് പ്രസിഡന്റ് ഈസ അൽ ഹുമൈദിയും വ്യക്തമാക്കി.
വൈവിധ്യമാർന്ന പരിപാടികൾ
കായികം, പൈതൃകം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളാണ് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്










